ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് കോടിയേരി

Posted on: April 23, 2019

തലശേരി : ഇടതുമുന്നണി ലോകസഭ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോളിംഗ് ശതമാനം വർധിക്കുന്നത് എൽഡിഎഫിന് അനുകൂലമാണ്. യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടി ലഭിക്കും. ബിജെപി ഒരു സീറ്റിലും വിജയിക്കില്ല. 2004 ൽ 18 സീറ്റാണ് എൽഡിഎഫിന് ലഭിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇലക്ഷൻ കമ്മീഷന്റെ സംവിധാനങ്ങൾ പാളി. പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. ആറ് മണിക്ക് മുമ്പ് ബൂത്തുകളിൽ എത്തുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും കോടിയേരി ഇലക്ഷൻ കമ്മീഷനോട് അഭ്യർത്ഥിച്ചു.