ലോകസഭ തെരഞ്ഞെടുപ്പ് : ഇന്ന് കൊട്ടിക്കലാശം

Posted on: April 21, 2019

തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്നോടിയായി ഇന്ന് കേരളത്തിൽ കൊട്ടിക്കലാശം. വൈകുന്നേരം ആറു മണിവരെയാണ് പരസ്യപ്രചാരണം. അവസാനമണിക്കൂറുകളിൽ നാടുണർത്തുന്ന പ്രചരണ പരിപാടികളും റോഡ്‌ഷോകളുമാണ് മൂന്ന് മുന്നണികളും ഒരുക്കുന്നത്. തെക്കൻ കേരളത്തിൽ വികസനവും വിശ്വാസവുമാണ് പ്രധാന പ്രചാരണായുധങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രവർത്തക സമിതി അംഗം എ. കെ. ആന്റണി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ ദേശീയ നേതാക്കൾ മണ്ഡലങ്ങളെ ഇളക്കി മറിച്ച പ്രചാരണമാണ് നടത്തിയത്.

കേരളത്തിൽ വർഗീയധ്രുവീകരണത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.