വോഡഫോണ്‍ ഐഡിയ അവകാശ ഓഹരി വില്‍പ്പന ക്ലോസിംഗ് 24 ന്

Posted on: April 12, 2019

ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ അവകാശ ഓഹരി വില്പനയിലൂടെ 25000 കോടി സമാഹരിക്കുന്നു. 10 രൂപ മുഖ വിലയുള്ള ഓഹരിയുടെ അവകാശ ഓഹരിക്ക് 12.50 രൂപയാണ്. 38 ഓഹരികള്‍ക്ക് 87 അവകാശ ഓഹരികള്‍ ആണ് നല്‍കുക. 2019 ഏപ്രില്‍ 2 വരെ ഓഹരികള്‍ കൈവശം ഉള്ളവര്‍ക്കാണ് അവകാശ ഓഹരിക്ക് അര്‍ഹത ഉണ്ടാവുക. ഏപ്രില്‍ 10ന് ആരംഭിച്ച ഓഹരി വില്‍പ്പന ഏപ്രില്‍ 24ന് അവസാനിക്കും.

മുഖ്യ ഓഹരി ഉടമകളായ വോഡാഫോണ്‍ ഗ്രൂപ്പ് 11000 കോടിയുടെയും ആദിത്യ ബിര്‍ള 7250 കോടിയുടെയും അവകാശ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. പുറത്തിറക്കിയിട്ടുള്ള അവകാശ ഓഹരികള്‍ വില്‍ക്കപ്പെടാതെ വന്നാല്‍ ഭാഗികമായോ പൂര്‍ണമായോ ഏറ്റെടുക്കുമെന്ന് ചില പ്രമോട്ടര്‍മാരും പ്രമോട്ടര്‍ ഗ്രൂപ്പുകളും സൂചിപ്പിട്ടുണ്ട്.

TAGS: Vodafone - Idea |