പതഞ്ജലി രുചി സോയയെ ഏറ്റെടുക്കും

Posted on: April 12, 2019

 

ന്യൂഡല്‍ഹി : കടക്കെണിയിലായ രുചിസോയ എന്ന ഭക്ഷ്യയെണ്ണ കമ്പനിയെ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഏറ്റെടുക്കും. കമ്പനിയെ ഏറ്റെടുക്കാനുള്ള ബിഡിങ്ങിന്റെ അവസാന ഘട്ടത്തില്‍ പതഞ്ജലിയും അദാനി ഗ്രൂപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പതഞ്ജലി ഇന്ത്യയിലെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്തെത്തും.

TAGS: Patanjali |