വിപ്രോ 12,000 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങുന്നു.

Posted on: April 11, 2019

ബെംഗളൂരൂ : രാജ്യത്തെ മൂന്നാമത്തെ വലിയ ഐ. ടി കമ്പനിയായ വിപ്രോ 12,000 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങുന്നു. ബൈ-ബാക്ക് പദ്ധതിക്ക് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ അനുമതി ലഭിച്ചു. ചൊവ്വാഴ്ച നടക്കുന്ന വിപ്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി മടക്കിവാങ്ങല്‍ പദ്ധതി ചര്‍ച്ച ചെയ്യും.

കമ്പനി ഇത് മൂന്നാം തവണയാണ് ഓഹരി ഉടമകളില്‍ നിന്ന് ഓഹരികള്‍ മടക്കി വാങ്ങുന്നത്. 2016- ല്‍ 2,5000 കോടി രൂപയുടെയും 2017- ല്‍ 11,000 കോടി രൂപയുടെയും ഓഹരികള്‍ മടക്കി വാങ്ങിയിരുന്നു.