വാങ്ങാന്‍ ആളില്ല ജെറ്റ് ഓഹരി വില്പന നീട്ടി

Posted on: April 11, 2019

ന്യൂഡല്‍ഹി : കടക്കെണിയില്‍ പെട്ട് പ്രവര്‍ത്തനം അവതാളത്തിലായ സ്വകാര്യ വീമാന കമ്പനിയായ ജെറ്റ് എയര്‍ വെയ്‌സിന്റെ ഓഹരി വില്‍പന പ്രതിസന്ധിയില്‍.

എസ്. ബി. ഐ. മുന്‍കൈയെടുത്ത് നടത്തിയ ഓഹരി വില്പനയുടെ അവസാന തീയതി ഇന്നലെ തീരേണ്ടതായിരുന്നു. എന്നാല്‍ ഓഹരി വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ആരുമെത്താത്ത സാഹചര്യത്തില്‍ ബീഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിഴാച വരെ നീട്ടി.

ജെറ്റ് എയര്‍വെയ്‌സിന്റെ 75 ശതമാനം വരെ ഓഹരികളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഏറ്റവുമധികം തുക തിരിച്ചുകിട്ടാനുള്ള എസ്. ബി. ഐ. യുടെ നേതൃത്വത്തിലുള്ള ബാങ്കുള്‍ കഴിഞ്ഞ മാസം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

TAGS: Jet Airways |