കെ. എം. മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിവൃത്തങ്ങൾ

Posted on: April 8, 2019

 

കൊച്ചി : ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ലേക്ക്‌ഷോർ ആശുപത്രിയിൽ കഴിയുന്ന കേരള കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ കെ. എം. മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആശുപത്രിയിലെത്തി കെ. എം. മാണിയെ സന്ദർശിച്ചു.

തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദേഹത്തിന് ഇടയ്ക്കിടെ ഡയാലിസിസ് നടത്തുന്നുണ്ട്. രാത്രിയിൽ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ജോസ് കെ. മാണി എംപിയും അടുത്തബന്ധുക്കളും ആശുപത്രിയിലുണ്ട്.