ദരിദ്രകുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ്

Posted on: March 25, 2019

ന്യൂഡൽഹി : അധികാരത്തിൽ വന്നാൽ ദരിദ്രകുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഒരു മാസം 6000 രൂപ മുതൽ 12,000 രൂപ വരെ വരുമാനം ലഭിക്കും.

രാജ്യത്തെ അഞ്ച് കോടി പാവപ്പെട്ട കുടുംബങ്ങളിലെ 25 കോടി ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മറ്റ് ചോദ്യങ്ങൾക്ക് ഒന്നും അദേഹം പ്രതികരിച്ചില്ല.