ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു

Posted on: March 23, 2019

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് ഏപ്രിൽ മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. മോഡലനുസരിച്ച് 25,000 രൂപ വരെയാണ് വർധന.

അസംസ്‌കൃതവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വാഹനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ചതെന്ന് കമ്പനി പറഞ്ഞു. ടൊയോട്ടയും ജാഗ്വർ ലാൻഡ് റോവറും അടുത്തമാസം മുതൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: Tata Motors |