ഇന്ത്യയുടെ ശരാശരി വളർച്ച 7 ശതമാനം

Posted on: March 23, 2019

വാഷിംഗ്ടൺ : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയുടെ ശരാശരി വളർച്ച 7 ശതമാനമാണെന്ന് ഐഎംഎഫ്. ഈ വളർച്ച നിലനിർത്താൻ ഇനിയും കൂടുതൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് ഐഎംഎഫ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഗെറി റൈസ് പറഞ്ഞു.

ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. മുൻ വർഷങ്ങളിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ ഇന്ത്യ നടപ്പാക്കിയെന്നും അദേഹം പറഞ്ഞു.