ജെറ്റ് എയർവേസ് കൊച്ചിയിൽ നിന്നുള്ള എല്ലാ ഇന്റർനാഷണൽ ഫ്‌ളൈറ്റുകളും നിർത്തി

Posted on: March 23, 2019

കൊച്ചി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജെറ്റ് എയർവേസ് കൊച്ചിയിൽ നിന്നുള്ള എല്ലാ ഇന്റർനാഷണൽ ഫ്‌ളൈറ്റുകളും നിർത്തി. മറ്റ് 13 രാജ്യാന്തര സർവീസുകളും ഏപ്രിൽ 30 വരെ താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.

മുംബൈ – മാഞ്ചസ്റ്റർ, മുംബൈ – ദമാം, മുംബൈ – ബഹ്‌റിൻ, മുംബൈ – ഹോങ്കോംഗ്, ഡൽഹി – ദമാം, ഡൽഹി – അബുദാബി, ഡൽഹി- റിയാദ്, ഡൽഹി – ഹോങ്കോംഗ്, പൂനെ – അബുദാബി, പൂനെ – സിംഗപ്പൂർ, കോൽക്കത്ത – ഡാക്ക, തുടങ്ങിയ സർവീസുകൾ നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു. കാഠ്മണ്ഡു, ബാങ്കോക്ക്, ദോഹ, കുവൈറ്റ്, സിംഗപ്പൂർ തുടങ്ങി ഏഴ് സെക്ടറുകളിലെ സർവീസുകളുടെ എണ്ണവും കുറച്ചു.

TAGS: Jet Airways |