ജെറ്റ് എയർവേസ് അബുദാബി സർവീസുകൾ നിർത്തി

Posted on: March 18, 2019

മുംബൈ : ജെറ്റ് എയർവേസ് ഇന്ത്യയിൽ നിന്നുള്ള അബുദാബി സർവീസുകൾ താത്കാലികമായി നിർത്തി. ഇതിനു പുറമെ ഡൽഹി – ദുബായ് സർവീസും ഏപ്രിൽ വരെ അവസാനിപ്പിച്ചു.

സർവീസുകൾ നിർത്തലാക്കുന്നതിന് സാങ്കേതിക കാരണങ്ങളാണ് പറയുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയർവേസിനെ തളർത്തുന്നത്. വിമാനങ്ങളുടെ വാടക കുടിശികയും പൈലറ്റുമാരുടെ ശമ്പളം മുടങ്ങുന്നതും സർവീസുകളെ ബാധിച്ചു തുടങ്ങിയതായാണ് വ്യോമയാനവൃത്തങ്ങളുടെ വിലയിരുത്തൽ.