സിഐഐ കേരള ബ്രാൻഡ് കോൺക്ലേവ് 13 ന്

Posted on: March 12, 2019

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന കേരള ബ്രാൻഡ് കോൺക്ലേവ് 13 ന് കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. കമ്മോഡിറ്റീസ് ടു ബ്രാൻഡ് എന്നതാണ് കോൺക്ലേവിന്റെ തീം.

സിഐഐ സതേൺ റീജൺ ചെയർമാൻ ആർ. ദിനേഷ് (ടിവിഎസ്), അഭിമന്യു മാത്തൂർ (ഇവിപി, ലൗ ലിന്റാസ്), ടി. സുധാകർ പൈ (സിഎംഡി, കർലോൺ), കൃഷ്ണകുമാർ ശ്യാമളൻ (വിപി, വേവ്‌മേക്കർ ഗ്രൂപ്പ് എം), പി.വി. സുനിൽ കുമാർ (എംഡി, കാർണിവൽ സിനിമാസ്), ഗൗതം മേനോൻ (ഫൗണ്ടർ & ചീഫ് ബ്രാൻഡ് ഓഫീസർ, വൈൽഡ് ടൈഗർ റം), അനിൽ എസ് നായർ (സിഇഒ, എൽ & കെ സാച്ചി & സാച്ചി ഇന്ത്യ), വിശാൽ എസ് നിക്കോളാസ് (നാഷണൽ പ്ലാനിംഗ് ഹെഡ്, ഡെൻസു ഇന്ത്യ), രാജീവ് ദുബെ (ജിഎം – മീഡിയ ഇൻ മാർക്കറ്റിംഗ്, ഡാബർ ഇന്ത്യ), പി.എസ്. മണി (ചീഫ് സിജിഎം ഇന്ത്യൻ ഓയിൽ കോർപറേഷൻ),

നവാസ് മീരാൻ (എംഡി ഈസ്റ്റേൺ കോണ്ടിമെന്റ്‌സ്), എംഎസ്എ കുമാർ (ഫോർമാർ എംഡി എവിടി മകോർമിക് ഇൻഗ്രേഡിയന്റ്‌സ്), ഡോ. എസ്. സജി കുമാർ (സിഐഐ കേരള ചെയർമാൻ, എംഡി ധാത്രി ആയുർവേദ), പോൾ തോമസ് (വൈസ് ചെയർമാൻ സിഐഐ കേരള, എംഡി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്), കെ. ഇ. ഷാനവാസ് (ജോയിന്റ് എംഡി പീകെ സ്റ്റീൽ), തോമസ് ജോൺ മുത്തൂറ്റ് (ഡയറക്ടർ മുത്തൂറ്റ് മൈക്രോഫിൻ), സഞ്ജീവ് ശുക്ല (സിഎംഒ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്), വിവേക് കൃഷ്ണ ഗോവിന്ദ് (പാർട്ണർ വർമ്മ & വർമ്മ) എന്നിവർ കോൺക്ലേവിൽ പ്രസംഗിക്കും.