എയർ ഏഷ്യയിൽ ബിഗ് സെയിൽ

Posted on: March 10, 2019

കൊച്ചി : എയർ ഏഷ്യയുടെ ആഭ്യന്തര സർവീസുകളിൽ 799 രൂപയുടെയും മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട രാജ്യാന്തര സർവീസുകളിൽ 999 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. മാർച്ച് 11 മുതൽ 17 വരെയുള്ള ബിഗ് സെയിലിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

എയർ ഏഷ്യ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ഓഫർ പ്രകാരം 2019 സെപ്റ്റംബർ ഒന്നു മുതൽ 2020 ജൂൺ രണ്ടുവരെ യാത്ര ചെയ്യാം.

TAGS: Air Asia |