ട്വന്റി 14 ഹോൾഡിംഗ്സിന് മികവിനുള്ള ഹുറൂൺ പുരസ്‌കാരം

Posted on: March 7, 2019

കൊച്ചി : തുടർച്ചയായ രണ്ടാംവർഷവും ഹുറൂണിന്റെ റിയൽഎസ്റ്റേറ്റ് ഇൻഡസ്ട്രി അച്ചീവമെന്റ് അവാർഡ് ഫോർ ലക്ഷുറി ഹോസ്പിറ്റാലിറ്റി ട്വന്റി 14 ഹോൾഡിംഗ്സിനെ തേടിയെത്തി. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. ഹുറൂണിന്റെ പുരസ്‌കാരം വലിയ അംഗീകാരമാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും ട്വന്റി 14 ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.

മേഖലയിലെ റിയൽഎസ്റ്റേറ്റ് രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചവർ പങ്കെടുത്ത ചർച്ചകളും നടന്നു. റിസർച്ച് യൂണിറ്റായി 1999 ൽ പ്രവർത്തനം തുടങ്ങിയ ഹുറൂൺ റിപ്പോർട്ട് ലോകം മുഴുവനും ഉറ്റുനോക്കുന്ന സംരംഭമാണ്. ലുലു ഗ്രൂപ്പിന്റെ ഭാഗമായി 2014 ൽ പ്രവർത്തനം കുറിച്ച ട്വന്റി14 ഹോൾഡിംഗ്സ് യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി 750 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള പ്രസ്ഥാനമാണ്.

കൊച്ചിയിൽ തുറക്കാൻ പോകുന്ന ട്രിബ്യുട്ട് പോർട്ടഫോളിയോ ബൈ മാരിയറ്റും ബംഗലുരുവിൽ നിർമാണത്തിലുള്ള മാരിയറ്റ് ഹോാട്ടലും ട്വന്റി14 ഹോൾഡിംഗ്സിന് കീഴിലുള്ളതാണ്. സ്വിറ്റ്സർലൻഡിലെ സൂറീച്ച് വിമാനത്താവളത്തോട് ചേർന്നുള്ള ഇന്റർസിറ്റി ഹോട്ടലും സ്‌കോട്ട്‌ലാൻഡ്‌യാഡ് അടക്കമുള്ള വലിയ ഹോട്ടൽ സമുച്ചയങ്ങളും ട്വന്റി14 ഹോൾഡിംഗ്സിന്റെ ഭാഗമാണ്.