വിപ്രോയ്ക്ക് 2085 കോടി അറ്റാദായം

Posted on: October 23, 2014

Wipro-technologies-logo-smaവിപ്രോയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 2,085 കോടിയായി വർധിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1,932 കോടിയിൽ നിന്ന് 7.9 ശതമാനം വളർച്ചനേടി. വിറ്റുവരവ് മുൻവർഷം രണ്ടാം ക്വാർട്ടറിലെ 10,990 കോടിയിൽ നിന്ന് 7.5 ശതമാനം വർധിച്ച് 11,816 കോടിയായി.

അമേരിക്കയിലെയും യൂറോപ്പിലെ വിപണി സാധ്യതകൾ കമ്പനിക്ക് അനുകൂലമാണെന്ന് വിപ്രോ പറഞ്ഞു. രണ്ടാം ക്വാർട്ടറിൽ 50 പുതിയ ഇടപാടുകാരെ ലഭിച്ചു. 6.845 പേരെ പുതുതായി നിയമിച്ചു. അട്രീഷൻ നിരക്ക് 16.9 ശതമാനം. ഐടി രംഗത്ത് 1,54,297 പേരാണ് വിപ്രോയിലുള്ളത്.