കണ്ണൂർ – അബുദാബി സർവീസുമായി ഗോ എയർ

Posted on: March 4, 2019

കണ്ണൂർ : ഗോ എയർ മാർച്ച് ഒന്നു മുതൽ കണ്ണൂർ – അബുദാബി സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതമാണുള്ളത്. നാല് മണിക്കൂർ ആണ് യാത്രസമയം.

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് മാർച്ച് 30 വരെ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 10.10 ന് പുറപ്പെട്ട് പ്രദേശിക സമയം 0.40 ന് അബുദാബിയിൽ എത്തിച്ചേരും.

അബുദാബിയിൽ നിന്ന് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രദേശിക സമയം അർധരാത്രി 1.40 ന് പുറപ്പെട്ട് രാവിലെ 7.10 ന് കണ്ണൂരിൽ എത്തിച്ചേരും.

ഫെബ്രുവരി 28 മുതൽ കണ്ണൂർ – മസ്‌ക്കറ്റ് സർവീസും ഗോ എയർ ആരംഭിച്ചിരുന്നു.