ധനലക്ഷ്മി ബാങ്കിന്റെ നിയന്ത്രണം നീക്കി

Posted on: February 28, 2019

 കൊച്ചി : പ്രവര്‍ത്തന വൈകല്യങ്ങളുടെ പേരില്‍ ധനലക്ഷ്മി ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീക്കം ചെയ്തു. വായ്പകള്‍ അനുവദിക്കുന്നതിനും ശാഖകള്‍ ആരംഭിക്കുന്നതിനുമായിരുന്നു വിലക്ക്. അലഹബാദ് ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കം ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതാനുമ പ്രധാനമാനദണ്ഡങ്ങളില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്ക് ഉള്‍പ്പെടെ 12 ബാങ്കുകള്‍ക്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ എന്നറിയപ്പെടുന്ന നല്ലനടപ്പു വ്യവസ്ഥ ഏര്‍പ്പെടുത്തിയിരുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയെ ഇക്കഴിഞ്ഞ ജനുവരി 31 നു വിലക്കുകളില്‍ നിന്നു മോചിപ്പിക്കുകയുണ്ടായി.