സമയനിഷ്ഠ : ഗോ എയര്‍ മുന്നില്‍

Posted on: February 22, 2019

കൊച്ചി : വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. 75.9 ശതമാനമാണ് ജനുവരിയില്‍ ഗോ എയറിന്റെ ഒ.ടി.പി. തുടര്‍ച്ചയായി അഞ്ചാം മാസമാണ് ഗോ എയര്‍ മുന്നിട്ട് നില്ക്കുന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം ജനുവരി മാസത്തെ പ്രതികൂല കാലാവസ്ഥ മാറ്റി നിര്‍ത്തിയാല്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ മികച്ച ഒ.ടി.പി യാണ് ഗോ എയര്‍ കൈവരിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരബാദ് എന്നീ നാല് മെട്രോ എയര്‍പ്പോര്‍ട്ടുകളിലാണ് ഒ.ടി.പി രേഖപ്പെടുത്തുന്നത്.

TAGS: Go Air |