കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാന സര്‍വീസ് വരുന്നു

Posted on: February 16, 2019

കൊച്ചി : ആര്‍ക്കിയ എയര്‍ലൈന്‍സ് സെപ്തംബര്‍ മുതല്‍ കൊച്ചിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് സര്‍വീസ് ആരംഭിക്കും. 2018 ല്‍ ഇസ്രായേലില്‍ നിന്ന് 15,339 സഞ്ചാരികളാണ് കേരളത്തിലെക്കെത്തിയത്. ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവില്‍ നിന്ന് നിലവില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉള്ളത് ഡല്‍ഹി, മുംബൈ നഗരങ്ങളിലേക്കു മാത്രമാണ്.

ടെല്‍ അവീവില്‍ വ്യഴാഴ്ച സമാപിച്ച ഇന്റര്‍നാഷണല്‍ മെഡിറ്റേറനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ കേരള ടൂറിസം പങ്കെടുത്തിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഐഎംടിഎമ്മില്‍ കേരള ടൂറിസം പങ്കെടുക്കുന്നത്.

TAGS: Akia Airlines |