ബില്‍ഡ് എ ബെയര്‍ സ്‌റ്റോറുമായി ടേബിള്‍സ്

Posted on: February 16, 2019

കൊച്ചി : പാവനിര്‍മാണരംഗത്തെ രാജ്യാന്തര ബ്രാന്‍ഡായ ബില്‍ഡ് എ ബെയറിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ബെംഗളുരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലെ ടോയ്‌സ് ആര്‍ അസില്‍ തുറന്നു.

ലുലു ഇന്‍രര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീടെയില്‍ വിഭാഗമായ ടേബിള്‍സ് ആണ് ബില്‍ഡ് എ ബെയറിനെ ഇന്ത്യയിലെത്തിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ബില്‍ഡ് എ ബെയര്‍ ആരംഭിക്കുമെന്ന് ടേബിള്‍സ് എം ഡി അദീബ് അഹമ്മദ് പറഞ്ഞു.

TAGS: Tablez |