ദുബായില്‍ ലോക സര്‍ക്കാര്‍ ഉച്ചകോടി

Posted on: February 11, 2019

ദുബായ് : 140 രാജ്യങ്ങളില്‍ നിന്നു നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടി മദീനത്ത് ജുമൈറയില്‍ ആരംഭിച്ചു. അറബ് മോണിറ്ററി ഫണ്ട്, ഐഎംഎഫ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലെ 120 എക്‌സിക്യൂട്ടീവുകളും ത്രിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്ഡ ഇന്നു സെമിനാറിനെത്തും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന വികസന ഫണ്ടുകള്‍, ലോകബാങ്കുമായി സഹകരിച്ചുള്ള വിവിധ പദ്ധതികള്‍ എന്നിവ ഇന്നു ചര്‍ച്ച ചെയ്യും.