അസെൻഡ് 2019 : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted on: February 3, 2019

കൊച്ചി : കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 11 ന് കൊച്ചിയിൽ നടത്തുന്ന അസെൻഡ് 2019 സമ്മേളനത്തിലേയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്റ്റർ ചെയ്യേണ്ട സൈറ്റ് www.ascendkerala2019.org.

ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടിയിൽ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും.സമ്മേളനത്തിൽ കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, നയകർത്താക്കൾ, വിദേശ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മറ്റു സംസ്ഥാനങ്ങളിലെ അനുകരണമായ മാതൃകകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രധാനമായും കേരള സിംഗിൾ വിൻഡോ ഇൻറർഫേസ് ഫോർ ഫാസ്റ്റ്, ട്രാൻസ്പരൻറ് ക്ലിയറൻസസ് (കെ-സ്വിഫ്റ്റ്), ഇൻറലിജൻറ് ബിൽഡിംഗ് പ്ലാൻ മാനേജ്മൻറ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണവും നടക്കും.

TAGS: Ascend |