ഇൻഡിഗോ കണ്ണൂരിൽ നിന്ന് കൊച്ചി, തിരുവനന്തപുരം സർവീസുകൾ തുടങ്ങുന്നു

Posted on: February 3, 2019

കണ്ണൂർ : ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കും. കണ്ണൂർ – കൊച്ചി സെക്ടറിൽ പ്രതിദിനം രണ്ട് സർവീസുകളും കണ്ണൂർ – തിരുവനന്തപുരം സെക്ടറിൽ പ്രതിദിനം ഒരു സർവീസുമാണ് തുടക്കത്തിലുള്ളത്.

ആദ്യ സർവീസ് കണ്ണൂരിൽ നിന്ന് രാവിലെ 7.50 ന് പുറപ്പെട്ട് രാവിലെ 8.45 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് തിരിച്ച് 11. 45 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45 ന് കണ്ണൂരിലെത്തും. രണ്ടാമത്തെ സർവീസ് വൈകുന്നേരം 5.15 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 6.10 ന് കൊച്ചിയിൽ എത്തും. തിരികെ രാത്രി 8.40 ന് പുറപ്പെട്ട് 9.40 ന് കണ്ണൂരിൽ എത്തും. 1,497 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എടിആർ 72-600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

കണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05 പുറപ്പെട്ട് 2.25 ന് തിരുവനന്തപുരത്ത് എത്തും. തിരികെ 2.45 ന് പുറപ്പെട്ട് വൈകുന്നേരം 4.10 ന് കണ്ണൂരിൽ എത്തും. 2,240 രൂപ മുതൽ ആണ് നിരക്ക്.