കൊച്ചി – തിരുപ്പതി സര്‍വീസുമായി സ്‌പൈസ് ജെറ്റ്

Posted on: February 2, 2019

കൊച്ചി : സ്‌പൈസ് ജെറ്റ് മാര്‍ച്ച് ഒന്നു മുതല്‍ കൊച്ചിയില്‍ നിന്നു തിരുപ്പതി വഴി വിജയവാഡയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു.

രാവിലെ 9.10 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.40 ന് തിരുപ്പതിയിലെത്തും. അവിടെ നിന്നു 11.10 ന് പുറപ്പെട്ട 12.25 ന് വിജയവാഡയിലെത്തും. മടക്ക വിമാനം വിജയവാഡയില്‍ നിന്നു വൈകീട്ട് പുറപ്പെട്ട് 6.05 ന് തിരുപ്പതിയിലെത്തും. തിരുപ്പതിയില്‍ നിന്ന് 6.25 ന് പുറപ്പെട്ട് രാത്രി 7.40 ന് കൊച്ചിയില്‍ മടങ്ങിയെത്തും.

TAGS: Spicejet |