നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേസില്‍ നിന്ന് പിന്‍മാറും

Posted on: February 2, 2019

ന്യൂഡല്‍ഹി : ജെറ്റ് എയര്‍വേസ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടഴേ്‌സില്‍ നിന്ന് രാജിവെക്കും. കടക്കെണിയിലായ സ്ഥാപനം അബുദാബി വിമാനക്കമ്പനിയായ ഇത്തിഹാദുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണിത്.

കരാറനുസരിച്ച് ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ 150 രൂപ നിരക്കില്‍ ഇത്തിഹാദ് വാങ്ങും. ഇതോടെ അവരുടെ ഓഹരി പങ്കാളിത്തം ഇപ്പോഴത്തെ 24 ശതമാനത്തില്‍ നിന്ന് 40 ശതമാനമാകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുത്ത വായ്പ ഓഹരിയാക്കി മാറ്റും. ഈ ഓഹരി 30 ശതമാനം വരും. ജെറ്റിന് 8000 കോടി രൂപയോളം കടബാധ്യതയുണ്ട്.

നിക്ഷേപം നടത്തണമെങ്കില്‍ ഗോയല്‍ സ്ഥാനമൊഴിയണമെന്ന ഇത്തിഹാദിന്റെ നിബന്ധന ജെറ്റ് അംഗീകരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കകം ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിുവെച്ചേക്കും. ഇരു കമ്പനികളും തമ്മിലുള്ള കരാറിന്റെ വിവരം പുറത്തുവന്നതോടെ ജെറ്റ് എയര്‍വേസിന്റെ ഓഹരിവില ഇന്നലെ ഒരു ഘട്ടത്തില്‍ 18 ശതമാനം വരെ ഉയര്‍ന്നു.

TAGS: Jet Airways |