ജെറ്റ് എയർവേസ് റിപ്പബ്ലിക്ക് ഡേ ഓഫർ പ്രഖ്യാപിച്ചു

Posted on: January 26, 2019

കൊച്ചി : ജെറ്റ് എയർവേസ് രാജ്യത്തിന്റെ 70 ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം വരെ ഇളവുകൾ ലഭിക്കും.
പ്രീമിയർ, ഇക്കണോമി ക്ലാസുകളിൽ റിട്ടേൺ യാത്രകൾക്കും ഇളവുകൾ ബാധകമാണ്. അബുദാബി, ആംസ്റ്റർഡാം-ഷീപോൾ, ലണ്ടൻ ഹീത്രൂ, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉൾപ്പടെ ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കും ആനുകൂല്യമുണ്ട്.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കും രാജ്യാന്തര നെറ്റ്‌വർക്കിലും കോഡ്‌ഷെയർ പങ്കാളികളായ എയർ ഫ്രാൻസ്, കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് എന്നിവയിലും ഇളവുകൾ ലഭിക്കും. ദക്ഷിണേഷ്യ, ഗൾഫ് (മസ്‌ക്കറ്റ്, ഷാർജ ഒഴികെ), യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ലക്ഷ്യ സ്ഥാനങ്ങളിലേക്കും ഓഫറുണ്ട്.

ഓഫർ പ്രകാരം ജനുവരി 24 മുതൽ 30 അർധരാത്രി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓരോ ബുക്കിംഗിനും 250 ജെപിമൈൽസ് ബോണസും ലഭിക്കും. ബുക്കിംഗ് മാറ്റങ്ങൾക്കും 24 മണിക്കൂറിനുള്ളിലെ റദാക്കലിനും ഫീസൊന്നും ഈടാക്കില്ല. 72 മണിക്കൂർ വരെ നേരിയ ഫീസ് ഈടാക്കും. അധിക ബാഗേജിന് 20 ശതമാനം ഡിസ്‌ക്കൗണ്ടും സ്വന്തമാക്കാം.

രാജ്യന്തര യാത്രക്കാർക്ക് ബുക്ക് ചെയ്യുന്ന ദിവസം മുതൽ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം. ആഭ്യന്തര സർവീസുകളിലെ പ്രീമിയർ അതിഥികൾക്ക് ഫെബ്രുവരി ഒന്നു മുതൽ യാത്ര ചെയ്യാം. ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ഫെബ്രുവരി എട്ടു മുതലും യാത്രാ ചെയ്യാം. എന്നാൽ ആഭ്യന്തര യാത്രക്കുള്ള പ്രീമിയർ ടിക്കറ്റുകൾ എട്ടു ദിവസം മുമ്പും ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 15 ദിവസം മുമ്പും വാങ്ങിയിരിക്കണം.

TAGS: Jet Airways |