ഇൻഡിഗോ ഡൽഹി – ഇസ്താംബുൾ സർവീസ് മാർച്ച് 20 മുതൽ

Posted on: January 25, 2019

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് മാർച്ച് 20 മുതൽ ഡൽഹി – ഇസ്താംബുൾ പ്രതിദിന സർവീസ് ആരംഭിക്കും. എയർബസ് എ 321 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇതോടെ തുർക്കിയിലേക്ക് സർവീസ് ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയാണ് ഇൻഡിഗോ. ഇൻഡിഗോ സർവീസ് നടത്തുന്ന 16 ാമത്തെ രാജ്യാന്തര ഡെസ്റ്റിനേഷനാണ് ഇസ്താംബുൾ.