രവ്‌നീത് സിംഗ് ഗില്‍ യെസ് ബാങ്ക് എം ഡി

Posted on: January 25, 2019

ന്യൂഡല്‍ഹി : യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രവ്‌നീത് സിംഗ് ഗില്‍ നിയമിതനായി. നിലവില്‍ ഡ്യൂയിഷ് ബാങ്ക് ഇന്ത്യന്‍ മേധാവിയാണ്. മാര്‍ച്ച് ഒന്നിനു മുന്‍പ് അദ്ദേഹം ചുമതലയേല്‍ക്കും.

യെസ് ബാങ്ക് സി ഇ ഒ റാണാ കപൂറിനോട് ജനുവരിയില്‍ സ്ഥാനം ഒഴിയണമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. യെസ് ബാങ്ക് ഓഹരി വില 14.5 ശതമാനം ഉയര്‍ന്ന് 225.95 രൂപയിലെത്തി.