ഇലക്ട്രിക് കാറുകള്‍ക്കായി ഹ്യുണ്ടായ് 7,000 കോടി നിക്ഷേപിക്കും

Posted on: January 19, 2019

ചെന്നൈ : ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് 7,000 കോടി രൂപ മുതല്‍മുടക്കും. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ നിര്‍മാണ പ്ലാന്റിലാണിത്.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ തമിഴ്‌നാട് സര്‍ക്കാരും ഹ്യുണ്ടായ് അധികൃതരും ഉടന്‍ ഒപ്പിടും. ഉത്പാദനം ഒരു ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

TAGS: Hyundai |