രണ്ട് ട്രാവല്‍ കമ്പനികളെ ഇബിക്‌സ് ഏറ്റെടുത്തു

Posted on: January 17, 2019

മുംബൈ : കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ സജീവ സാന്നിധ്യമുള്ള ട്രാവല്‍ കമ്പനിയായ ലോസണ്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ്, ഡല്‍ഹി ആസ്ഥാനമായ പേള്‍ ഇന്റര്‍നാഷണല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളെ ഇബിക്‌സ് ക്യാഷിന്റെ ട്രാവല്‍ വിഭാഗം ഏറ്റെടുത്തു.

ഈ രണ്ട് പ്രമുഖ ട്രാവല്‍ കമ്പനികളുടെയും മൊത്തം മൂല്യം ഏതാണ്ട് 1,000 കോടി രൂപയാണ്. ഏറ്റെടുക്കല്‍ നടത്തിയതോടെ ഇബിക്‌സ് ക്യാഷ് ട്രാവല്‍ വിഭാഗത്തിന്റെ മൊത്തം മൂല്യം 8,100 കോടി രൂപയായി ഉയരും.

ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍, ഹെല്‍ത്ത് കെയര്‍, ഇ – ലേണിംഗ് വ്യവസായങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ് വേര്‍, ഇ – കൊമേഴ്‌സ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ അന്തര്‍ദേശീയ സ്ഥാപനമായ ഇബിക്‌സ് ഇന്‍കോര്‍പറേറ്റഡാണ് ഇബിക്‌സ് ക്യാഷിന്റെ ഉടമസ്ഥര്‍.