ഫ്യൂച്ചർ ഗ്രൂപ്പ് ഫുഡ് ഡെലിവറി ബിസിനസിലേക്ക്

Posted on: January 12, 2019

മുംബൈ : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് ഭക്ഷണവിതരണ രംഗത്തേക്ക്. ഫുഡ് ഡെലിവറി ബിസിനസിൽ 1000 കോടി രൂപ മുതൽമുടക്കാനാണ് ഫ്യൂച്ചർ ഗ്രൂപ്പ് ഒരുങ്ങുന്നത്.

മുംബൈ, ന്യൂഡൽഹി, ബംഗലുരു എന്നീ നഗരങ്ങളിലാകും തുടക്കത്തിൽ ഭക്ഷണവിതരണം ആരംഭിക്കുന്നത്. വൈകാതെ മറ്റ് നഗരങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടന്നുവരവ് സൊമാറ്റോ, സ്വിഗി, ഊബർ ഈറ്റ്‌സ് എന്നിവയ്ക്ക് വലിയ വെല്ലുവിളിയുയർത്തും.