ഇത്തിഹാദ് എയർവേസ് ഗ്ലോബൽ സെയിൽ

Posted on: January 12, 2019

അബുദാബി : ഇത്തിഹാദ് എയർവേസ് ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് യുഎസ്എ, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ഓഫർ ലഭ്യമാണ്. ഗ്ലോബൽ സെയിലിൽ 2019 ജനുവരി 11 മുതൽ 24 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ഓഫർ പ്രകാരം ഇക്‌ണോമി ക്ലാസിൽ 35 ശതമാനം വരെയും ബിസിനസ് ക്ലാസിൽ 20 ശതമാനം വരെയും ഇളവുകൾ ലഭിക്കും. 2019 ജനുവരി 29 മുതൽ 2019 മാർച്ച് 29 വരെയാണ് യാത്രാകാലാവധി. 2019 മാർച്ച് 30 ന് ശേഷമാണ് യാത്രായെങ്കിൽ ഇക്‌ണോമി ക്ലാസ് ടിക്കറ്റുകളിൽ 10 ശതമാനവും ബിസിനസ് ക്ലാസിൽ 20 ശതമാനം വരെയും ഡിസ്‌ക്കൗണ്ട് ലഭിക്കും.

ഇത്തിഹാദിന്റെ ഇന്ത്യയിലെ 15 ാം വാർഷികത്തോടനുബന്ധിച്ചാണ് ഗ്ലോബൽ സെയിൽ പ്രഖ്യാപിക്കുന്നതെന്ന് ഇത്തിഹാദ് എയർവേസ് വൈസ് പ്രസിഡന്റ് (ഇന്ത്യ സബ് കോണ്ടിനെന്റ്) നീരജ ഭാട്യ പറഞ്ഞു. ഇന്ത്യയിലെ 10 നഗരങ്ങളിൽ നിന്ന് പ്രതിവാരം 154 ഫ്‌ളൈറ്റുകൾ ഇത്തിഹാദ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.