ടിം കുക്കിന് പ്രതിഫലം 1.57 കോടി ഡോളര്‍

Posted on: January 10, 2019


വാഷിംഗ്ടണ്‍ : ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കിന് കഴിഞ്ഞ വര്‍ഷം പ്രതിഫലമായി കിട്ടിയത് 1.57 കോടി ഡോളര്‍. വര്‍ധന 22 ശതമാനം.

അടിസ്ഥാന ശമ്പളം 30 ലക്ഷം ഡോളറാണ്. ബോണസായി 1.2 കോടിയും ലഭിച്ചു. മറ്റ് ഇനങ്ങളിലായി 680,000 ഡോളറും. കമ്പനി കൈവരിച്ച മികച്ച വില്പനയാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.

2017 ല്‍ 1.28 കോടി ഡോളറാണ് പ്രതിഫലമായി കിട്ടിയത്. 2016 ല്‍ 87 ലക്ഷം ഡോളറും. കഴിഞ്ഞ വര്‍ഷം കമ്പനി 26,560 കോടി ഡോളര്‍ വിറ്റുവരവ് നേടിയിരുന്നു.

TAGS: Apple CEO | Tim Cook |