പ്രളയസെസ് കേരളത്തിൽ മാത്രം നടപ്പാക്കാമെന്ന് ജി എസ് ടി കൗൺസിൽ

Posted on: January 6, 2019

ന്യൂഡൽഹി : പ്രളയസെസ് ദേശീയതലത്തിൽ നടപ്പാക്കാനാവില്ലെന്ന് ജി എസ് ടി കൗൺസിൽ ഉപസമിതി. കേരളത്തിൽ മാത്രം രണ്ട് വർഷത്തേക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്താം.

പ്രളയകെടുതി നേരിടാൻ ദേശീയ തലത്തിൽ സെസ് പിരിക്കണമെന്നായിരുന്ന കേരളത്തിന്റെ ആവശ്യം. അന്തിമ തീരുമാനം ജി എസ് ടി കൗൺസിലിന്റേതാകുമെന്നും ഉപസമിതി അറിയിച്ചു. ബീഹാർ ധനമന്ത്രി സുശീൽകുമാർ മോഡിയുടെ അധ്യക്ഷതയിലാണ് ഉപസമിതി യോഗം ചേർന്നത്.

TAGS: GST | GST Cess | Kerala Flood |