കെ എം എ കേരള ഡിജിറ്റല്‍ ഉച്ചകോടി 17 ന്

Posted on: January 5, 2019

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ കേരള ഡിജിറ്റല്‍ സമ്മിറ്റ് ജനുവരി 17 നു കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപം ഹോട്ടല്‍ ഷെറാട്ടന്‍ ഫോര്‍ പോയിന്റ്‌സില്‍ നടക്കും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് രംഗത്തെ സാങ്കേതിക പുരോഗതികള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ മൈനിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന വ്യവസായ വികസം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിക്കും. നാഷണല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് വിശാല്‍ കന്‍വതി മുഖ്യപ്രഭാഷണം നടത്തും.