കെ എം എ സെയിൽസ് ശില്പശാല നാളെ

Posted on: January 3, 2019

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ മുൻനിര സെയിൽസ്, മാർക്കറ്റിംഗ് ടീം അംഗങ്ങൾക്കായി ഒരു വിൽപ്പനപ്പോരാളിയാകൂ എന്ന ആശയം മുൻനിർത്തി രണ്ടുദിവസത്തെു ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 4, 5 തീയതികളിൽ പനമ്പിള്ളി നഗറിലെ കെ എം എ ഹൗസിലാണ് ശിൽപശാല. പ്രമുഖ കോർപ്പറേറ്റ് പരിശീലകനും മോട്ടിവേഷണൽ പ്രഭാഷകനും എഴുത്തുകാരനുമായ ഷമീം റഫീഖ് ശില്പശാല നയിക്കും. ന്യൂ ജനറേഷൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പുതിയ വിൽപന തന്ത്രങ്ങളും മാർഗങ്ങളും ശില്പശാലയിൽ വിശദീകരിക്കും.

കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ സെയിൽസ്, കസ്റ്റമർ സർവീസ് ടീം അംഗങ്ങൾക്കും യുവ എക്‌സിക്യൂട്ടീവികൾക്കും ഏറെ പ്രയോജനം ചെയ്യുന്ന ശിൽപശാലയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. ഹരിശങ്കർ: 9846976013, 0484 2317917, 2317966.