ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: January 3, 2019

മുംബൈ : ഗോ എയർ 1,199 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. എല്ലാ നികുതികളും ഉൾപ്പടെയുള്ള ഓഫർ പ്രകാരം ജനുവരി 3,4 തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ 8 മുതൽ 2019 സെപ്റ്റംബർ 29 വരെയാണ് യാത്രാകാലവധി.

അഹമ്മദാബാദ്, ബംഗലുരു, മുംബൈ, കോൽക്കത്ത, ഡൽഹി, ഗോവ, ഹൈദരാബാദ്,ചണ്ഡിഗഡ്, റാഞ്ചി, ലക്‌നൗ, നാഗ്പൂർ, പാറ്റ്‌ന, പൂനെ, ചെന്നൈ, പോർട്ട്‌ബ്ലെയർ എന്നിവിടങ്ങളിലേക്ക് ഓഫർ നിരക്കുകൾ ബാധകമാണ്.