ജെറ്റ് എയർവേസിന്റെ വായ്പതിരിച്ചടവ് മുടങ്ങി

Posted on: January 3, 2019

മുംബൈ : ജെറ്റ് എയർവേസിന്റെ വായ്പ തിരിച്ചടവ് ഡിസംബറിൽ മുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് ജെറ്റ് എയർവേസിന് വായ്പ നൽകിയിട്ടുള്ളത്.

തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകളുമായി ചർച്ചനടത്തുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ തുടർച്ചയായി മൂന്ന് ക്വാർട്ടറുകളിലും ജെറ്റ് എയർവേസ് നഷ്ടം രേഖപ്പെടുത്തി.

TAGS: Jet Airways |