എയര്‍ ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമ – തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചു

Posted on: December 29, 2018

അബുദാബി : റാസല്‍ഖൈമയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. നിലവില്‍ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്.

കൊച്ചിയിലേക്കും കോഴിക്കോട് വഴി സര്‍വീസ് നടത്തുന്നുണ്ട്. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കും യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്താവുന്നതാണ് .

തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യു എ ഇ സമയം ഉച്ചയ്ക്ക് 1.05 ന് റാസല്‍ഖൈമയില്‍ എത്തും. ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനപുരത്തും എത്തും.