സാബു എം ജേക്കബ് ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡ് അംഗം

Posted on: December 28, 2018

കൊച്ചി : കിറ്റെക്‌സ്  ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബിനെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ്  ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു.  മൂന്ന്‌  വര്‍ഷത്തേക്കാണു നിയമനം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാപ്പിക്കുക, ഏകോപിപ്പിക്കുക, സാമ്പത്തിക സഹായം നല്‍കുക എന്നിവയാണ് ബോര്‍ഡിന്റെ ദൗത്യങ്ങള്‍.