കോഴിക്കോട് -ദുബായ് സര്‍വീസുമായി ഫ്‌ളൈദുബായ്

Posted on: December 21, 2018

കൊച്ചി : ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ളൈദുബായ് സര്‍വീസ് അടുത്ത ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്.

ഇന്ത്യയും യുഎഇയും തമ്മില്‍ ഊഷ്മളമായ സൗഹൃദമാണ് നിലനില്‍ക്കുന്നതെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 20 ലക്ഷം പേര്‍ യുഎഇ സന്ദര്‍ശിക്കുകയുണ്ടായി. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 15 ശതമാനം കൂടുതലാണിത്.

കോഴിക്കോട്ടേക്ക് സര്‍വീസാരംഭിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ഫ്‌ളൈദുബായ് സര്‍വീസുകളുടെ എണ്ണം 9 ആയി വര്‍ധിക്കുമെന്ന് ഫ്‌ളൈദുബായ് സീനിയര്‍ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യല്‍) സുധീര്‍ ശ്രീധരന്‍ പറഞ്ഞു.

TAGS: Flydubai |