മിസോറാം മുഖ്യമന്ത്രി മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു

Posted on: December 11, 2018

ഐസ്വാൾ : മിസോറാം മുഖ്യമന്ത്രി ലാൽതൻ ഹവ്‌ല മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. ചംഫാൽ സൗത്തിലും സെർചിപ്പിലുമാണ് അദേഹം മത്സരിച്ചത്. ചംഫാലിൽ എംഎൻഎഫിലെ ടിജെ ലാൽനൺടുലാംഗയും സേർചിപ്പിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് സ്ഥാനാർത്ഥി ലാൽടുഹോമയുമാണ് വിജയിച്ചത്.

കോൺഗ്രസ് ആണ് 2008 മുതൽ തുടർച്ചയായി മിസോറാം ഭരിച്ചു വന്നത്. ലാൽതൻ ഹവ്‌ല അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരത്തിൽ എംഎൻഎഫ് 26 സീറ്റിൽ ലീഡ് നേടി. കോൺഗ്രസ് 5 സീറ്റിൽ ഒതുങ്ങി. മറ്റുള്ളവർ 9 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.