ആദ്യ ആഭ്യന്തര സർവീസ് ഗോ എയറിന്റേത്

Posted on: December 9, 2018

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ആഭ്യന്തര സർവീസ് നടത്തുന്നത് ഗോ എയർ. ബംഗലുരുവിൽ നിന്ന് 11 മണിയോടെ കണ്ണൂരിൽ എത്തുന്ന ഗോ എയർ വിമാനം ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകും. തുടർന്ന് തിരിച്ചെത്തുന്ന വിമാനം ഉച്ചകഴിഞ്ഞ് മൂന്നിന് വീണ്ടും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും.

ഉച്ചകഴിഞ്ഞുള്ള കണ്ണൂർ – തിരുവനന്തപുരം സർവീസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യാത്ര ചെയ്യുന്നുണ്ട്. അടുത്ത ദിവസം മുതൽ ബംഗലുരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം പ്രതിദിന സർവീസുകൾ ആരംഭിക്കും.