എയർ ഇന്ത്യ എക്‌സ്പ്രസിന് ഇന്ന് രണ്ട് സർവീസുകൾ

Posted on: December 9, 2018

കണ്ണൂർ : എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കണ്ണൂരിൽ നിന്ന് രണ്ട് സർവീസുകൾ നടത്തും. അബുദാബിയിലേക്കുള്ള ആദ്യ വിമാനം ഐഎക്‌സ് 715 രാവിലെ 10 മണിക്ക് പുറപ്പെടും. 9.55 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

തുടർന്ന് രാത്രി 9.05 ന് റിയാദിലേക്കുള്ള സർവീസ് ഐഎക്‌സ് 721 കണ്ണൂരിൽ നിന്ന് പുറപ്പെടും. 155 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.