ഇൻഡിഗോ ഫ്‌ളീറ്റിൽ 200 വിമാനങ്ങൾ

Posted on: December 5, 2018

ന്യൂഡൽഹി : ഇൻഡിഗോ അടുത്ത മാസത്തോടെ 200 വിമാനങ്ങളുള്ള ഇന്ത്യൻ വിമാനക്കമ്പനിയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കും. നിലവിൽ 198 വിമാനങ്ങളാണ് ഇൻഡിഗോ ഫ്‌ളീറ്റിലുള്ളത്. കഴിഞ്ഞ മാസം 7 പുതിയ വിമാനങ്ങൾ ഡെലിവറി ലഭിച്ചിരുന്നു. ഫ്‌ളീറ്റിലെ 12 എടിആർ വിമാനങ്ങൾ ഒഴികെയുള്ളവ എയർബസ് എ 320 വിമാനങ്ങളാണ്.

ബജറ്റ് കാരിയറായി സർവീസ് ആരംഭിച്ച ഇൻഡിഗോ കേവലം 12 വർഷത്തിനുള്ളിലാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഇൻഡിഗോ 49 ആഭ്യന്തര ഡെസ്റ്റിനേഷനുകളും 15 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുമായി പ്രതിദിനം 1200 ലേറെ ഫ്‌ളൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.

TAGS: IndiGo |