മാരുതിയുടെ വില്പനയില്‍ നേരിയ ഇടിവ്

Posted on: December 1, 2018

ന്യൂഡല്‍ഹി : മാരുതിയുടെ വില്പനയില്‍ നവംബര്‍ മാസത്തില്‍ നേരിയ ഇടിവ്. കാര്‍ വില്പന 2017 നവംബറിലെ 1,54,600 യൂണിറ്റുകളില്‍ നിന്ന് ഈ നവംബറില്‍ 1,53,593 യൂണിറ്റുകളായി.

അതേസമയം ആഭ്യന്തര വിപണിയിലെ കാര്‍ വില്പന 1,46,018 യൂണിറ്റുകളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നവംബറിലെ വില്പന 1,45,300 യൂണിറ്റുകള്‍ ആയിരുന്നു.

ആള്‍ട്ടോ, വാഗ്‌നര്‍ എന്നിവയുള്‍പ്പെടുന്ന ചെറുകാറുകളുടെ വില്പന 29,954 ആയി കുറഞ്ഞു. സ്വിഫ്റ്റ് , സെലേറിയോ, ഡിസയര്‍ എന്നിവയുള്‍പ്പെടുന്ന കോംപാക്ട് വിഭാഗത്തില്‍ വില്പന 10.8 ശതമാനം ഉയര്‍ന്നു

വില്പന മുന്‍വര്‍ഷം നവംബറിലെ 65,447 യൂണിറ്റുകളില്‍ നിന്ന് 72,533 യൂണിറ്റുകളായി ഉയര്‍ന്നു. മിഡ്‌സൈസ് സെഡാന്‍ ആയ സിയാസിന്റെ വില്പന 3,838 യൂണിറ്റുകളായി കുറഞ്ഞു.

കയറ്റുമതി 19.1 % കുറഞ്ഞ് 7,521 കാറുകളായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ 9,300 കാറുകളായിരുന്നു കയറ്റുമതി ചെയ്തിരുന്നത്.