എം എ യൂസഫലി സ്വന്തം വിമാനത്തിൽ കണ്ണൂരിൽ ഇറങ്ങും

Posted on: November 30, 2018

അബുദാബി : കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി സ്വന്തം വിമാനത്തിൽ എത്തും. തന്റെ പ്രൈവറ്റ് ജെറ്റിൽ ഡിസംബർ 8 ന് അദേഹം കണ്ണൂരിൽ ലാൻഡ് ചെയ്യും.

ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് എം എ യൂസഫലി എത്തുന്നത്. 360 കോടി രൂപയാണ് ഈ ആഡംബര വിമാനത്തിന്റെ വില. പൈലറ്റ് ഉൾപ്പടെ 20 പേർക്ക് യാത്രചെയ്യാവുന്ന വിമാനമാണിത്.