ടൊയോട്ട വാഹനങ്ങള്‍ക്ക് വില കൂടും

Posted on: November 28, 2018

മുംബൈ : വാഹന നിര്‍മാതാക്കളായ ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി
ഒന്നു മുതല്‍ നാല് ശതമാനവും വില കൂട്ടുന്നു. നിര്‍മാണ ചെലവിലുണ്ടായ വര്‍ധനയെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില കൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.

5.49 ലക്ഷത്തിന്റെ എത്തിയൊസ് ലിവ മുതല്‍ 1.41 കോടി രൂപയുടെ ആഡംബര എസ് യു വി യായ ലാന്‍ഡ് ക്രൂയിസര്‍ വരെ കമ്പനി ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാര്‍ വില കൂട്ടിയിരുന്നു

TAGS: Toyota |