ഫ്യൂച്ചര്‍ റീട്ടെയ്ല്‍ : 9.5 % ഓഹരി ആമസോണ്‍ വാങ്ങും

Posted on: November 28, 2018

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലായ ആമസോണ്‍, ചില്ലറ വില്പന രംഗത്തെ പ്രമുഖരായ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 9.5% ഓഹരി വാങ്ങും. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. അടുത്ത മാസം കരാറില്‍ ഏര്‍പ്പെടുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 200 കോടി രൂപയുടെ ഇടപാടിണിത്. കിഷോര്‍ ബിയാനി സ്ഥാപിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പില്‍പ്പെട്ടതാണ് ഫ്യൂച്ചര്‍ റീട്ടെയ്ല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഫ്യൂച്ചര്‍ റീട്ടെയ്‌ലില്‍ 46.51 % പങ്കാളിത്തമുണ്ട്.

ബിഗ് ബസാര്‍, ഈസി ഡേ, എഫ് ബി ബി, ഹൈപ്പര്‍ സിറ്റി തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഫ്യൂച്ചര്‍ റീട്ടെയ്‌ലിനുണ്ട്. രാജ്യത്ത് 250 പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കരാര്‍ നടപ്പായാല്‍ ഇന്ത്യയിലെ റീട്ടെയ്ല്‍ രംഗത്ത് ആമസോണ്‍ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാകും ഇത്. മോര്‍, ഷോപ്പേര്‍സ് സ്‌റ്റോപ്പ് എന്നിവയില്‍ ആമസോണിന് നിക്ഷേപമുണ്ട്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് മത്സരത്തിനും പുതിയ നീക്കം വഴിയൊരുക്കും.

TAGS: Amazon | Future Retail |